25.7 C
Kottayam
Saturday, May 18, 2024

എ.എം ബേക്കറി മുതല്‍ ഇല്ലിക്കലിലെ മീന്‍ കട വരെ; കോട്ടയത്ത് കൊറോണ സ്ഥീരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചാര്‍ട്ട് പുറത്ത്

Must read

കോട്ടയം: കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്ത്. രോഗിയുടെ കോഡ് R1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്.

അഞ്ചാം തീയതി രാത്രി 8.30 മുതല്‍ 9 വരെ ഇവര്‍ കോട്ടയം സി.എം.എസ് കോളേജിന് സമീപമുള്ള എ.എം ബേക്കറി സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ ഏഴാം തീയതി ഇല്ലിക്കല്‍ ഉള്ള മീന്‍ കടയിലും ചെങ്ങളത്തുള്ള തട്ടുകടയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അന്നേ ദിവസം തന്നെ ചെങ്ങളത്ത് തന്നെയുള്ള ഒരു ഗൃഹപ്രവേശ ചടങ്ങിലും ഇതില്‍ ഒരാള്‍ പങ്കെടുത്തിട്ടുണ്ട്.

ഈ തീയതികളില്‍ നിശിചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് അവര്‍ക്ക് 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ശ്രദ്ധയില്‍ പെടാതെ വന്നിട്ടുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയുന്നതിനാണ് മുകളില്‍ പറയുന്ന ഫോണ്‍ നമ്പറുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week