27.4 C
Kottayam
Thursday, June 4, 2026

ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷമുള്ള ആദ്യ പോസ്റ്റ് പങ്കുവെച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി ; ഓരോ ശ്വാസവും എടുക്കുന്നത് അതോർത്തിട്ടാണ്…!

Must read

മുംബൈ:ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം സമൂഹമാധ്യമത്തില്‍ ആദ്യ പോസ്റ്റ് പങ്കുവെച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ‘ഞാന്‍ അതിജീവിക്കും’ എന്ന് അര്‍ത്ഥം വരുന്ന വാക്ക്യങ്ങളാണ് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്.

‘ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവതിയാണെന്ന് മനസിലാക്കിയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ മുമ്പ് ഉണ്ടായ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഞാന്‍ അതിജീവിച്ചു. ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്ന് ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാവില്ല’ എന്നാണ് ശില്‍പ പങ്കുവച്ചിരിക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി.

നീലച്ചിത്രങ്ങൾ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. രാജ് കുന്ദ്രയാണ് കേസിലെ പ്രധാന പ്രതിയെന്നും പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇതുസംബന്ധിച്ച കേസെടുത്തത്. കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് അറിയിക്കുകയുണ്ടായി . മുംബൈ പൊലീസിന്റെ പ്രോപ്പര്‍ട്ടി സെല്‍ തിങ്കളാഴ്ച രാജ് കുന്ദ്രയെ വിളിച്ച് വരുത്തിയിരുന്നു. പിന്നാലെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

- Advertisement -

കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഉമേഷ് കാമത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുന്ദ്രയുടെ അറസ്റ്റ് എന്നാണ് അറിയുന്നത് . കുന്ദ്രയുടെ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഉമേഷ് കാമത്ത് എന്നും നേരത്തെ വ്യക്തമാക്കുന്നത്. ഫെബ്രുവരി 6 ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്.

- Advertisement -

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് മുംബൈയിലെ മാലാദ് ഏരിയയിലെ ഒരു ബംഗ്ലാവില്‍ പ്രോപ്പര്‍ട്ടി സെല്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവം പുറത്ത് വരുന്നത്. വെബ് സീരീസിലേക്ക് റോളുകള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ യുവതികളെയും പുരുഷന്മാരെയും ആകര്‍ഷിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അവസരം തേടിയെത്തുന്നവരെ നീലച്ചിത്രത്തിൽ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പൊലീസ് അറിയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week