23.9 C
Kottayam
Thursday, June 4, 2026

‘ഈ സമയവും അതിജീവിക്കും’ ഇൻസ്റ്റഗ്രാമിൽ കുറിച്ച് ശിൽപഷെട്ടി

Must read

അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. പുസ്തകത്തിന്‍റെ പേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു. ഈ സമയവും അതിജീവിക്കും എന്ന് അർത്ഥമാക്കുന്ന വരികളാണ് താരം പങ്കുവച്ചിരിക്കുന്നത്. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്‍റെ പുസ്തകത്തിലെ പേജാണ് ശിൽപ സ്റ്റാറ്റസ് ആക്കിയത്.

‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തിലാണ് ഓരോ നിശ്വാസവും.
എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചിട്ടുണ്ട്. ഇനിയും അതിജീവിക്കുക തന്നെ ചെയ്യും.എന്‍റെ ജീവിതം ജീവിക്കുന്നതിൽ നിന്നും ആർക്കും പിൻതിരിപ്പിക്കാനാവില്ല.കഴിഞ്ഞു പോയതിനെ ദേഷ്യത്തോടെ കാണരുത്.വരാനിരിക്കുന്നതിനെ പേടിയോടെയും. എന്നാൽ ചുറ്റുമുള്ളതിനെ ശ്രദ്ധിക്കണം’-ശിൽപ പങ്കു വച്ച ചിത്രത്തിലെ വരികളാണിത്. രാജ് കുന്ദ്രയുടെ അറസ്റ്റിനോട് ശിൽപ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തതിൽ രാജ് കുന്ദ്ര മുഖ്യ ആസൂത്രകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.മോഡൽ ഗഹന വസിഷ്ഠ് ഉൾപ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം രാജ് കുന്ദ്രയിലേക്ക് നീണ്ടത്. കുന്ദ്രക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ശിൽപാ ഷെട്ടിക്ക് വിഷയത്തിൽ നേരിട്ട് ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ അവരുടെ ബാങ്ക്അക്കൗണ്ടുകൾ പണമിടപാടിന് ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week