സംസാരിക്കുന്നതിനിടെ ലൈംഗിക അവയവത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടു; സാജിദ് ഖാനെതിരേ നടിയുടെ വെളിപ്പെടുത്തല്‍

സാജിദ് ഖാനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി രംഗത്ത് വന്നതിന് പിന്നാലെ ലൈംഗികാരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലായിരുന്നു സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ സാജിദ് ഖാനില്‍ നിന്നും 2005ലുണ്ടായ അനുഭവമാണ് ഷെര്‍ലിന്‍ ചോപ്ര ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ദുരനുഭവമുണ്ടായത്. സാജിദുമായി സംസാരിക്കുന്നതിനിടെ അയാളുടെ ലൈംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ താന്‍ എതിര്‍ത്തെന്നും ഷെര്‍ലിന്‍ പറയുന്നു. ഹൗസ് ഫുള്‍ എന്ന ചിത്രത്തില്‍ ജിയ അഭിനയിച്ചിരുന്നു. ഇതിന്റെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് മോശമായി പെരുമാറിയെന്നാണ് കരിഷ്മ ഖാന്റെ വെളിപ്പെടുത്തല്‍. ജിയയോട് മേല്‍ വസ്ത്രമൂരാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്നും ജിയ അന്ന് മാനസികമായി തളര്‍ന്ന് കരഞ്ഞ്കൊണ്ടാണ് വീട്ടിലെത്തിയതെന്നും കരീഷ്മ പറയുന്നു.