കൊല്ലത്ത്‌ ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒമ്പതു പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്!

കൊല്ലം: ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒമ്പതു പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്. പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മയാണെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ അമ്മ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48)യെ എഴുകോണ്‍ പോലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്ന് പിടികൂടി.

ഡിസംബര്‍ 24ന് വൈകിട്ട് 7.45ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നെജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരേയും സ്‌കൂടറിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.

ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി-29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ജനുവരി ആറിന് പൊലീസ് പിടികൂടിയപ്പോഴാണ് സംഭഴത്തില്‍ നെജിയുടെ പങ്ക് പുറത്തായത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ മരുമകന്‍ പറഞ്ഞാല്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പോലീസിനോട് പറഞ്ഞു. ഇതിന്‍ മനംനൊന്താണത്രെ 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വടേഷന്‍ നല്‍കിയത്. നെജിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News