ഷെഹലയുടെ ഓർമ്മകൾ മരിയ്ക്കുന്നില്ല ,സ്വന്തം മകൾക്ക് ഷെഹലയുടെ പേരു നൽകി അധ്യാപക ദമ്പതികൾ
മലപ്പുറം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചത് മാധ്യമ തലക്കെട്ടുകളിൽ നിന്ന് മാഞ്ഞു തുടങ്ങിയെങ്കിലും ജനമനസുകളിൽ ഷെഹലാ ഷെറിന്റെ ഓർമ്മകൾ പച്ചപിടിച്ചു നിൽക്കുന്നു. ഇതിന്റെ വലിയ തെളിവുകളിലാെന്നാണ് മലപ്പുറത്തു നിന്നും പുറത്തു വരുന്നത്.
ഷെഹലയുടെ ഓര്‍മ്മയ്ക്കായി സ്വന്തം കുഞ്ഞിന് ആ പേര് നല്‍കിയിരിക്കുകയാണ് അധ്യാപക ദമ്പതികള്‍. എരുമുണ്ട് സ്വദേശി വട്ടക്കാവില്‍ വി.വി രാജേഷും ഭാര്യ ഉഷസുമാണ് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ഷെഹല എന്ന് പേരിട്ടത്.
നരോക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് രാജേഷ്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ അധ്യാപികയാണ് ഉഷസ്. നവംബര്‍ 23 നാണ് ഇരുവര്‍ക്കും കുഞ്ഞു ജനിച്ചത്.
ഇടുക്കി നെടുങ്കണ്ടത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ജനനം. കുറമ്പലങ്ങോട് ഗവ. യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരുഷ് ആണ് ഇവരുടെ മൂത്ത മകന്‍.