Home-bannerKeralaNews
സ്കൂളിൽ നിന്ന് വിദ്യാർത്ഥിയ്ക്ക് വീണ്ടും പാമ്പുകടിയേറ്റു, സംഭവം തൃശൂരിൽ, 9 വയസുകാരൻ ആശുപത്രിയിൽ
തൃശൂർ :സ്കൂൾ വിദ്യാർത്ഥിക്ക് വീണ്ടും പാമ്പുകടിയേറ്റു.സിഎംഐ കാർമൽ സ്കൂൾ വിദ്യാർത്ഥി ജെറാൾഡ് (9) നാണ് പാമ്പുകടിയേറ്റത്.കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് അണലി പാമ്പിനെ പിടികൂടി.
പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിഷാംശം ഏറ്റിട്ടുണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തുകയാണ്. നിലവില്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News