30.6 C
Kottayam
Saturday, April 20, 2024

ഓഹരിവിപണി : എട്ടു ദിവസത്തിനൊടുവില്‍ നേട്ടം കൈവിട്ടു, ആരംഭിച്ചത് നഷ്ടത്തിൽ

Must read

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനം ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. തുടർച്ചയായ എട്ടു ദിവസം നേട്ടത്തിനു ശേഷമാണ് നഷ്ടത്തിലേക്ക് വീണത്. സെന്‍സെക്സ് 185 പോയിന്റ് താഴ്ന്നു 40,439ലും നിഫ്റ്റി 69 പോയന്റ് നഷ്ടത്തില്‍ 11,865ലുമാണ് വ്യാപാരം തുടങ്ങിയത്. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദംകേള്‍ക്കാരിക്കെയാണ് വിപണിയില്‍ നഷ്ടം നേരിട്ടത്. ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

വിപ്രോ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗെയില്‍, ബപിസിഎല്‍, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ഐഒസി, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തി പോയപ്പ്പോൾ ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവിസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലേക്ക് ഉയർന്നു. അതേസമയം ഇന്‍ഫോസിസ്, ടാറ്റ എലക്സി, ഡെന്‍ നെറ്റ് വര്‍ക് തുടങ്ങി 16 കമ്പനികൾ സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ ബുധനാഴ്ച്ച പുറത്തുവിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week