EntertainmentHome-bannerNews

ഷെയിന്‍ നിഗത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മോഹന്‍ലാല്‍,ആദ്യം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍,വിലക്ക് പിന്‍വലിയ്ക്കുന്നത് പിന്നീട് ആലോചിയ്ക്കാമെന്ന് ലാലിനോട് നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള അമ്മയുടെ നീക്കം പാളി.നടന്‍ മോഹന്‍ലാല്‍ നേരിട്ടിറങ്ങിയെങ്കിലും നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചതോടെയാണ് അനുനയ നീക്കം പരാജയപ്പെട്ടത്. ‘ആദ്യം ഷെയിന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കട്ടെ എന്നിട്ട് വിലക്ക് പിന്‍വലിക്കുന്ന കാര്യം നോക്കാം’ എന്നാണ് അമ്മയുടെ തീരുമാനത്തോട് നിര്‍മാതാക്കളുടെ പ്രതികരണം.

നേരത്തെ മോഹന്‍ലാല്‍ ഉള്‍പ്പെടെ പങ്കെടുത്ത അമ്മയുടെ യോഗത്തിന് ശേഷമാണ് വിലക്ക് പിന്‍വലിക്കാന്‍ ധാരണയായത്. മുടങ്ങിയ ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കാമെന്ന് ഷെയിന്‍ അമ്മയ്ക്ക് വാക്ക് നല്‍കി. അമ്മയുടെ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിര്‍മാതാക്കളെ അറിയിക്കും. പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നാണ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ പ്രതികരിച്ചത്. ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കും. മുടങ്ങി കിടക്കുന്ന മറ്റ് സിനിമകളും പൂര്‍ത്തീകരിക്കാന്‍ ഷെയിന്‍ സമ്മതിച്ചിരിന്നു. എന്നാല്‍ ഷെയിന്റെ വാക്ക് അല്ല പ്രവര്‍ത്തിയാലാണ് വിശ്വാസമെന്നും കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തതിന് ശേഷം വിലക്ക് പിന്‍വലിക്കാമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button