24.9 C
Kottayam
Friday, June 5, 2026

വിവാഹമാലോചിച്ച് വീട്ടിലെത്തി,വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി,ഒടുവില്‍ നനഗ്ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണി,നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ഷംന കാസിമിന്റെ കുടുംബം

Must read

കൊച്ചി:നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ വിവാഹാലോചനയ്‌ക്കെന്ന വ്യാജേനയാണ് നടിയുടെ വീട്ടിലെത്തിപ്പെട്ടത്.കോഴിക്കോട് സ്വദേശികള്‍ എന്നു പരിചയപ്പെടുത്തിയാണ് വീട്ടിലെത്തിയത്.ടിക് ടോക്കില്‍ താരമായ സുമുഖനായ ചെറുപ്പക്കാരനുമായി വിവാഹത്തിനുള്ള ആലോചനകള്‍ നടത്താമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

എന്നാല്‍ വിവാഹലോചനയ്‌ക്കെന്ന് പറഞ്ഞു എത്തിയ സംഘത്തിന്റെ വിശദീകരണങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നി.കൂടുതല്‍ അന്വേഷിച്ചപ്പോള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യമായി.ഇതോടെ സംഘത്തിന്റെ മട്ടും ഭാവവും മാറി.പണം നല്‍കണമെന്നായി ആവശ്യം.പണം നല്‍കിയില്ലെങ്കില്‍ നടിയെ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതയി ഷംനയുടെ അഛന്‍ പറയുന്നു.

തങ്ങള്‍ എല്ലാവരും ഒരു കുടുംബത്തില്‍ നിന്ന് വന്നവരാണെന്ന് അവകാശപ്പെട്ടിരുന്നു.ആറംഗ സംഘത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.വീട്ടില്‍ കല്യാണ ആലോചനയ്‌ക്കെത്തിയവര്‍ വീടിന്റെയും വാഹനത്തിന്റെയും ചിത്രങ്ങളും വീഡിയോയും എടുത്തെന്നും ഷംനയുടെ കുടുംബം അറിയിച്ചു.

സംഭവത്തില്‍ പ്രതികളായ തൃശൂര്‍ സ്വദേശികളായ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week