KeralaNews

അമ്മയുടെ നഗ്നമേനിയില്‍ മക്കള്‍ ചിത്രം വരച്ചാല്‍ എന്താണ് കുഴപ്പം?ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി:വിവാദങ്ങളുടെ തോഴിയാണ് രഹ്ന ഫാത്തിമ എന്നും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചതെങ്കില്‍ ഇത്തവണ സ്വന്തം മകനേക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ പോസ്റ്റ് ചെയ്താണ് വിവാദങ്ങളില്‍ നിറയുന്നത്.

കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്‌നശരീരം വിട്ടു നല്‍കിയ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിതുറന്നത്.കൗമാരത്തിലെ വളര്‍ച്ചാ ഘട്ടത്തില്‍ ഇത്തരം നടപടികള്‍ കുട്ടികളെ സമ്മര്‍ദത്തിലാക്കുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മാതാപിതാക്കളുടെ ശരീരം കുഞ്ഞുങ്ങള്‍ കണ്ടു വളരണം എന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.വിഷയത്തില്‍ ആക്ടിവിസ്റ്റും ഫൊറന്‍സിക് സര്‍ജനുമായ ഡോ. ജെ.എസ്.വീണ ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞിരിയ്ക്കുന്നു.

നഗ്നതയുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഈ പ്രായത്തില്‍ കുട്ടികളില്‍ കടുത്ത സമ്മര്‍ദം സമ്മാനിക്കും എന്ന നിലപാടാണ് ഡോക്ടര്‍ പങ്കുവയ്ക്കുന്നത്. വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേല്‍ സ്പര്‍ശനവും കലയുമൊന്നും പരീക്ഷിക്കരുതെന്നതാണ് തന്റെ നിലപാടെന്ന് ഇവര്‍ പറയുന്നു. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പര്‍ശം, ബോഡി പെയിന്റിംഗ് എന്നൊക്കെ കരുതുന്നവര്‍ കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ പ്രാധാന്യമുള്ളവരാണ് സമപ്രായക്കാരും ടീച്ചര്‍മാരും എന്നുള്ളത് ചിന്തിക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്ട്രെസ് അനുഭവിച്ചു നേടാന്‍ മാത്രം എന്ത് പ്രാധാന്യമാണ് നഗ്‌നതയുടെ രാഷ്ട്രീയത്തിനുള്ളതെന്നും അമ്മയുടെ മാറ് ആയതിനാല്‍ അല്ല ഇവിടെ പുകിലുണ്ടാകുന്നത്. സ്ത്രീയുടെ മാറില്‍ അഡള്‍ട്ട് ആയ ആരെങ്കിലും ആണെങ്കില്‍, സ്ത്രീയുടെ സമ്മതം ഉണ്ടെങ്കില്‍ ആര്‍ക്ക് എന്ത് പ്രശ്നമെന്നും ഡോക്ടര്‍ ചോദിക്കുന്നു.

അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെകുറിച്ച് തനിക്ക് തോന്നുന്നുണ്ട്. കാരണം നഗ്‌നതയെ മുന്‍നിര്‍ത്തി സമൂഹത്തിനുള്ള ധാരണകള്‍ വളരെ വികലമാണ്. അതുകൊണ്ട് തന്നെ ‘നിങ്ങള്‍ വീട്ടില്‍ പിന്നെ ഇതൊക്കെയല്ലേ’ എന്നതരത്തിലുള്ള മോശം സംഭാഷണം പോലും ഭാവിയില്‍ കുഞ്ഞ് കേള്‍ക്കേണ്ടിവരും എന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അതാണ് പേടിയുമെന്ന് ഡോ. വീണ പറയുന്നു.

കുഞ്ഞുങ്ങള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തില്‍നിന്നേല്‍ക്കുന്ന ക്ഷതം പോലും അതിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം എന്നത് മാത്രമാണ് നമ്മള്‍ കരുതേണ്ടുന്ന കാര്യം. ഇവിടെ ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. ”കുട്ടികളോട് ഇടപെടുമ്പോള്‍ അച്ഛനമ്മമാര്‍ എന്തൊക്കെ ചെയ്യരുത്” എന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാകണമെന്നും ഡോക്ടര്‍ ്ഭിപ്രായപ്പെടുന്നു.

ഡോ.വീണ ജെ.എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേല്‍ സ്പര്‍ശനവും കലയുമൊന്നും പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പര്‍ശം, ബോഡി പെയിന്റിംഗ് എന്നൊക്കെ കരുതുന്നവര്‍ ഉണ്ടാകും. അങ്ങനെ കരുതുന്നവര്‍ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ പ്രാധാന്യമുള്ളവരാണ് peer groups and teachers.. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാള്‍ peer groupsനു പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?

‘എന്റെ അച്ഛനും അമ്മയും സാധാരണ അച്ഛനും അമ്മയും ആയി മാറണം’ എന്നുവരെ പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തില്‍ കേട്ടിട്ടുണ്ട്. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വലിയ സ്ട്രെസ് ആണ് ഇതൊക്കെയും. പിന്നീട് ഓക്കേ ആകും എന്ന സാധ്യത ഉണ്ട്. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്ട്രെസ് അനുഭവിച്ചു നേടാന്‍ മാത്രം എന്ത് പ്രാധാന്യമാണ് നഗ്നതയുടെ രാഷ്ട്രീയത്തിനുള്ളത്?? അമ്മയുടെ മാറ് ആയതിനാല്‍ അല്ല ഇവിടെ പുകിലുണ്ടാകുന്നത്. സ്ത്രീയുടെ മാറില്‍ adult ആയ ആരെങ്കിലും ആണെങ്കില്‍, സ്ത്രീയുടെ consent ഉണ്ടെങ്കില്‍ ആര്‍ക്ക് എന്ത് പ്രശ്നം?
പക്വതയില്ലാത്ത സമൂഹത്തില്‍ മേല്‍പറഞ്ഞ അഭിപ്രായം പറഞ്ഞതിനാല്‍ ഒരു സ്ത്രീക്കെതിരായി സമൂഹം മാറുന്നു എന്ന് എഴുതിക്കണ്ടു. ഏത് പക്വതയുള്ള സമൂഹത്തിലാണ് മുതിര്‍ന്നവരുടെമേല്‍ ബോഡി പെയിന്റിംഗ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന് എനിക്കറിയില്ല.

കുഞ്ഞുങ്ങളുടെ മുന്നില്‍വെച്ചു Upper body നഗ്നമാക്കിയതിനാല്‍ ‘കുഞ്ഞുങ്ങള്‍ step mother ന്റെ കൂടെ വളരരുത്’ എന്ന് തീരുമാനിച്ച ഒരു രാജ്യം ഉണ്ടെന്ന് ഇന്നലെ ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞു.
ഇവിടെ വൈറല്‍ ആയ വീഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്. കാരണം നഗ്നതയെ മുന്‍നിര്‍ത്തി സമൂഹത്തിനുള്ള ധാരണകള്‍ വളരെ വികലമാണ്. അതുകൊണ്ട് തന്നെ

‘നിങ്ങള്‍ വീട്ടില്‍ പിന്നെ ഇതൊക്കെയല്ലേ’ എന്ന ചീഞ്ഞ സംഭാഷണം പോലും ഭാവിയില്‍ കുഞ്ഞ് കേള്‍ക്കേണ്ടിവരും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അതാണ് പേടിയും.
‘ആ കുഞ്ഞിനെ അറിയാത്തതുകൊണ്ടാണ് ഈ ബോഡി പെയിന്റിങ്ങിനെ എതിര്‍ക്കുന്നത്’ എന്ന അഭിപ്രായവും കണ്ടു. ലൈംഗികഅക്രമം പോലും സ്വാഭാവികമെന്ന് കുട്ടിക്കാലത്തു വിശ്വസിച്ചിരുന്ന എത്ര പേരുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? കുഞ്ഞുങ്ങള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തില്‍നിന്നേല്‍ക്കുന്ന ക്ഷതം പോലും അതിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം എന്നത് മാത്രമാണ് നമ്മള്‍ കരുതേണ്ടുന്ന കാര്യം.
ഇവിടെ ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. ”കുട്ടികളോട് ഇടപെടുമ്പോള്‍ അച്ഛനമ്മമാര്‍ എന്തൊക്കെ ചെയ്യരുത്” എന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാകണം. സന്താനോല്പാദനത്തിനു/വിവാഹത്തിന് മുന്നേ ആ നിയമങ്ങള്‍ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം എന്ന മുന്നറിയിപ്പുകളും വേണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker