ശരീരോഷ്മാവും ഹൃദയമിടിപ്പും സാധാരണ നിലയില്‍,മുലപ്പാല്‍ കുടിയ്ക്കാന്‍ ആരംഭിച്ചു,അച്ചന്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

കൊച്ചി:കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് സന്തോഷ വാര്‍ത്ത. അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കുഞ്ഞിന് അപസ്മാരം ഉണ്ടായിട്ടില്ല. ശരീരോഷ്മാവും നാഡിമിടിപ്പും സാധാരണഗതിയിലാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതായും ദഹനപ്രക്രിയ നടക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്.

കുട്ടിക്ക് നല്‍കുന്ന ഓക്‌സിജന്റെ അളവ് കുറച്ച് കൊണ്ടുവരുകയാണെന്നും കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് മുലപ്പാല്‍ കുടിക്കാന്‍ സാധിക്കുന്നുണ്ട്. കൈകാലുകള്‍ അനക്കുന്നതും കരയുന്നതും നല്ല സൂചനയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ സമയത്ത് ഇട്ടിരുന്ന സര്‍ജിക്കല്‍ ഡ്രെയ്ന്‍ മാറ്റാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് പെണ്‍കുഞ്ഞിനെ അച്ഛന്‍ കട്ടിലിലേക്ക് എറിഞ്ഞ് പരുക്കേല്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News