ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു, ഇത് ഷംന തന്നെയാണ്, റഫീഖിന് നിരവധി സ്ത്രീകളുമായി ബന്ധം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാക്ക് മെയില്‍ കേസില്‍ അറസ്റ്റിലായ റഫീഖിന്റെ ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി റഫീഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഇതിന് മുമ്പും പല തട്ടിപ്പ് കേസുകള്‍ റഫീഖിന്റെ പേരില്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ വ്യക്തമാക്കി. ഫോണില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം.

റഫീഖിന് നിരവധി സ്ത്രീകളുമായി ഫോണില്‍ ബന്ധങ്ങളുണ്ട്. ഇതിന്റെ പേരില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടായിരുന്നു. ഒരു ഭാര്യയും ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഇഷ്ടപ്പെടില്ല. ഇതിനിടെയാണ് ഷംനയെ വിവാഹം കഴിക്കാന്‍ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടത്. ഷംന വലിയ സിനിമാ താരമായത് കൊണ്ട് ഇതൊന്നും തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇവര്‍ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല്‍ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്.

ഇതിന് മുന്‍പ് താന്‍ തന്നെ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. ഇതിനായി പള്ളിയുമായുള്‍പ്പെടെ ബന്ധപ്പെട്ടിരുന്നു. പക്ഷേ നടന്നില്ല. നിരവധി തവണ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഷംനയെ വിളിച്ച സ്ത്രീ താനല്ല, പക്ഷേ തന്നെ കേസില്‍ കുടുക്കുമെന്ന് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ അറസ്റ്റിലുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസാണ് ഷംനയുടെ ഫോണ്‍ നമ്പര്‍ റഫീഖിന് നല്‍കിയത്. ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പറുകളും ഹാരിസ് റഫീഖിന് കൈമാറിയതായും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News