ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍; ഇന്നലെ പരാതിയുമായി എത്തിയത് എട്ടു പെണ്‍കുട്ടികള്‍

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. ഇന്നലെ എട്ട് പെണ്‍കുട്ടികള്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. പ്രതികള്‍ക്ക് എതിരെ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ പൂട്ടിയിട്ട പാലക്കാട്ടെ ലോഡ്ജില്‍ അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളെ വിട്ടുകിട്ടാനായി പോലീസ് സംഘം അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തിനെതിരെ മറ്റൊരു മോഡല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോര്‍ട്ട് പോകാന്‍ പ്രേരിപ്പിച്ചുവെന്നാണ് മോഡല്‍ പറഞ്ഞത്. എതിര്‍ത്തപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടുവെന്നും പണവും, സ്വര്‍ണവും തട്ടിയെടുത്തുവെന്നും മോഡല്‍ പറഞ്ഞു.

ഷൂട്ടിംഗിനെന്ന പേരിലാണ് മോഡലിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ മോഡല്‍ ഉള്‍പ്പെടെയുള്ള എട്ട് പെണ്‍കുട്ടികളെ ഒരു മുറിയില്‍ പൂട്ടിയിട്ടുകൊണ്ട് കള്ളപ്പണത്തിന് എസ്‌കോട്ട് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് മോഡല്‍ പറഞ്ഞു. പെണ്‍വാണിഭവും, സ്വര്‍ണ കടത്തുമായിരുന്നു പ്രതികളുടെ പ്രധാന പരിപാടിയെന്ന് പരാതിക്കാരി പറഞ്ഞു. ഷംനാ കാസിമിന്റെ വാര്‍ത്ത പുറത്തുവരികയും പ്രതികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തതോടെയാണ് തന്നെ ആക്രമിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് മോഡല്‍ തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News