കൊവിഡ് നിരീക്ഷണത്തിലിരിയ്‌ക്കെ കുഴഞ്ഞുവീണുമരിച്ച കോട്ടയത്തെ യുവാവിന്റെ കൊവിഡ് പരിശോധനാഫലം പുറത്ത്

കോട്ടയം വിദേശത്തുനിന്നും നാട്ടിലെത്തി കഴുഞ്ഞുവീണു മരിച്ച യുവാവിന് കൊവിഡില്ലെന്ന് സ്ഥിരീകരണം.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെയാണ് കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ്(39) മരിച്ചത്.ഇന്ന് രാവിലെയാണ് സാമ്പിള്‍ പരിശോധനാഫലം ലഭിച്ചത്.

കഴിഞ്ഞ 21 നാണ് മഞ്ജുനാഥ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്.തുടര്‍ന്ന് കല്ലമ്പാറയിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ ഭക്ഷണവുമായി വീട്ടിലെത്തി.പുറത്തേക്ക് ആളെ കാണാതായതോടെ ആരോഗ്യവകുപ്പില്‍ വിവരമറിയിയ്ക്കുകയായിരുന്നു.ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി 108 ആംബുലന്‍സില്‍ മഞ്ജുനാഥിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ നാലുമണിയ്ക്ക് ആശുപത്രിയില്‍ എത്തിച്ച രോഗിയെ ഏഴുമണിയോടെ മാത്രമാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചത് എന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.

മൂന്നുമണിക്കൂര്‍ ഇദ്ദേഹത്തെ ആംബുലന്‍സില്‍ തന്നെ കിടത്തിയ്ക്കുകയായിരുന്നു.ബന്ധുക്കള്‍ രോഷാകുലരായതോടെ ഇയാളെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലു ഉടന്‍ മരണം സംഭവിയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News