ഷമീറിനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ല; പോലീസ് മര്‍ദ്ദിച്ചെന്ന് പറയാന്‍ ഋഷിരാജ് സിങ് ആവശ്യപ്പെട്ടതായി ഭാര്യ സുമയ്യ

തൃശൂര്‍: അമ്പിളിക്കല കൊവിഡ് സെന്ററിലെ കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട ഷമീറിനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ചത് ജയില്‍ ഉദ്യോസ്ഥരല്ലെന്നും പോലീസാണെന്നും പറയാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടതായി സുമയ്യ പറഞ്ഞു.

കാക്കനാട് ജയലില്‍ നേരിട്ടെത്തിയ ഋഷിരാജ് സിങ് തന്നോട് രണ്ട് മണിക്കൂറോളം സംസാരിച്ചെന്നും പോലീസ് മര്‍ദ്ദിച്ചെന്ന് പറയാന്‍ ആവശ്യപ്പെട്ടതോടെ തമ്മില്‍ തര്‍ക്കമായെന്നും സുമയ്യ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഷമീറിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പറഞ്ഞ സുമയ്യ സംശയമുള്ളവര്‍ക്ക് പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.

ഷമീറിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതു കണ്ടതായും സുമയ്യ ഒരു ചാനലിനോട് പ്രതികരിച്ചു. കൊവിഡ് സെന്ററില്‍ വച്ചാണ് ഷമീറിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഷമീറിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതു കണ്ടതായും സുമയ്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News