മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ച യുവാവിനെ ജീവനോടെ കത്തിച്ചു! മൃതദേഹം മദ്യശാലയുടെ ഫ്രീസറില്‍

ആള്‍വാര്‍: മദ്യവില്‍പ്പന ശാലയിലെ തൊഴിലാളിയായ ദളിത് യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസമായി മുടങ്ങിക്കിടന്ന ശമ്പളം ചോദിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ തീകൊളുത്തി കൊന്നത്. കമല്‍കിഷോര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മദ്യവില്‍പ്പന ശാലയിലെ ഒരു വലിയ ഫ്രീസറില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ശമ്പളം ചോദിച്ചതിന് കമല്‍കിഷോറിനെ ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു എന്ന് സഹോദരന്‍ രൂപ് സിങ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മദ്യവില്‍പ്പന ശാല കോണ്‍ട്രാക്ടര്‍മാരായ സുഭാഷും രാകേഷുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് സഹോദരന്‍ പറയുന്നത്. ശനിയാഴ്ച രാത്രിയാണ് കൊല നടന്നത് എന്നാണ് പോലീസ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. കൂടുതല്‍ തെളിവകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ രാകേഷും സുഭാഷും കമല്‍കിഷോറിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സഹോദരന്‍ പറയുന്നു. കമല്‍കിഷോറിനെ ഉള്ളിലാക്കി മദ്യശാല പെട്രോള്‍ ഒഴിച്ചു കത്തിക്കുയയായിരുന്നു എന്നും രൂപ് സിങ് ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News