25 C
Kottayam
Saturday, May 18, 2024

ഒരു രാത്രിക്ക് വെറും 100 രൂപ! ഇനി സുഖമായി ആനവണ്ടിയില്‍ അന്തിയുറങ്ങാം

Must read

തിരുവനന്തപുരം: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി റിസോര്‍ട്ട് എടുത്ത് വലിയ പണം ചിലവാക്കണ്ട. ഇനി സുഖമായി ആനവണ്ടിയില്‍ അന്തിയുറങ്ങാം. അതും ഒരു രാത്രിക്ക് വെറും 100 രൂപ ചിലവില്‍. ഇതിനായി മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി.

സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ വാടകയ്ക്ക് നല്‍കും. വാടകക്ക് തുല്യമായ തുക കരുതല്‍ ധനമായി നല്‍കണം. ഒഴിഞ്ഞ് പോകുമ്പോള്‍ നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കും. ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ഒരാള്‍ക്കു മാത്രം കിടക്കാവുന്ന കംപാര്‍ട്മെന്റുകള്‍ ബസില്‍ സജ്ജമാക്കും. കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും.

ബസ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ മൂന്നാര്‍ ഡിപ്പോയില്‍ ഉള്ള ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാന്‍ അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയ്‌ലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയ്‌ലറ്റുകള്‍ നവീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി വേണം അടുത്ത ഗ്രൂപ്പിന് നല്‍കേണ്ടത്.

സ്ലീപ്പര്‍ ബസും, ടോയ്‌ലെറ്റും വൃത്തിയാക്കുന്നതിനും, താമസിക്കുന്നവര്‍ക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തില്‍ എടുത്ത് വെക്കുന്നതിനും വേണ്ടി രണ്ട് ക്യാഷല്‍ ജീവനക്കാരെ നിയമിക്കും. കെ.എസ്.ആര്‍.ടി.സിയുടെ 9447813851, 04865230201 ഫോണ്‍ നമ്പര്‍ വഴി ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10% കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week