കേരള കോണ്‍ഗ്രസ് (എം) നേതാവ് ഷാജന്‍ കട്ടച്ചിറ അന്തരിച്ചു

കോട്ടയം കേരള കോണ്‍ഗ്രസ് (എം) നേതാവും, കേരള കോണ്‍ഗ്രസ് (ബി) കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റുമായ ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലും തൊട്ടിയില്‍ ഷാജന്‍ കട്ടച്ചിറ(58) അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി തെള്ളകത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷാജന്‍ കോട്ടയത്തെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News