കന്റോണ്‍മെന്റ് എ.സിക്ക് കൊവിഡ്; ഷാഫി പറമ്പിലും ശബരീനാഥും നിരീക്ഷണത്തില്‍

തിരുവനന്തപുരം: എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥും ക്വാറന്റൈനില്‍. തലസ്ഥാനത്ത് സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചത്. കന്റോണ്‍മെന്റ് എ.സി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് ഇദ്ദേഹം മുമ്പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്.

കന്റോണ്‍മെന്റ് എ.സി ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പേരൂര്‍ക്കട എസ്.എപി ക്യാമ്പില്‍ 50 പോലീസുകാരെ പരിശോധിച്ചതില്‍ ഏഴു പേര്‍ക്കും രോഗം കണ്ടെത്തി. തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. കമ്മീഷണറുടെ താല്‍ക്കാലിക ചുമതല ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാര്‍ഡക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News