വെബ് സീരീസിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം; സ്വന്തം നഗ്നചിത്രം അയച്ച് കൊടുത്ത് 17കാരി, ഒടുവില്‍ ‘പെണ്‍മോഡല്‍’ അറസ്റ്റില്‍
ന്യൂഡല്‍ഹി: പെണ്‍മോഡലിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അവസരം വാഗ്ദാനം ചൂഷണം ചെയ്യുന്ന യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മാം ചന്ദ് എന്നയാളാണ് അറസ്റ്റിലായത്. ഒരു പ്രൊഡക്ഷന്‍ ഹൗസുമായി ബന്ധമുണ്ടെന്നും പുതിയ വെബ് സീരിസിലേക്ക് ആളുകളെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ ചൂഷണത്തിനിരയാക്കിയത്.
17കാരിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. രാശി ഗോയല്‍ എന്ന മോഡലാണെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതി വരാനിരിക്കുന്ന വെബ്സീരിസിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നും ചിത്രത്തിന്റെ ഓഡിഷനായി നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് പരാതിക്കാരി പറയുന്നു.
ആവശ്യപ്പെട്ട പ്രകാരം നഗ്‌നചിത്രങ്ങള്‍ അയച്ചപ്പോള്‍ ഇവര്‍ വീണ്ടും ചിത്രങ്ങള്‍ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് 17കാരി ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേര്‍ തന്നെ ബന്ധപ്പെട്ട് നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മറ്റ് പലവഴികളിലൂടെയും ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കല്‍ പതിവായി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പോലീസ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. പ്രതിയെ സുല്‍ത്താന്‍ പുരിയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.