25.5 C
Kottayam
Monday, September 30, 2024

‘ഫോട്ടോ എടുത്തോളൂ, പക്ഷേ ഈ കൊടുവാള്‍ വേണ്ട, എന്റെയീ രൂപത്തില്‍ കൊടുവാള് പിടിച്ചു നില്‍ക്കുന്ന പടം ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടും’; ആശങ്ക പങ്കുവച്ച് മുസ്ലീം തൊഴിലാളി

Must read

കോഴിക്കോട്: വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. നമ്മുടെ ഓരോ പ്രവൃത്തിയും ഇന്നത്തെ കാലത്ത് എങ്ങനെ വിലയിരുത്തുമെന്ന ചിന്തയാണ് ബാഷാ ഭായ് എന്ന തമിഴ്നാട് സ്വദേശി പങ്കുവയ്ക്കുന്നത്. കത്തി മൂര്‍ച്ച കൂട്ടുന്ന തൊഴിലാളിയാണ് ചെന്നൈ അരക്കോണം സ്വദേശിയായ ബാഷാ ഭായ്.

ഷഫീഖ് താമരശ്ശേരി പങ്കുവച്ച കുറിപ്പിങ്ങനെ:

എരഞ്ഞിപ്പാലത്തെ ഒരു ജ്യൂസ് കടയുടെ സമീപത്ത് വെച്ചാണ് ഈ മനുഷ്യനെ കണ്ടത്. കടയില്‍ കരിക്ക് വെട്ടുന്ന കൂറ്റന്‍ കൊടുവാളിന്റെ മൂര്‍ച്ച കൂട്ടുകയായിരുന്നു അദ്ദേഹം. ഒരു ഫോട്ടോയെടുത്തോട്ടേ എന്ന് ചോദിച്ചപ്പോള്‍ ‘എടുത്തോളൂ, പക്ഷേ ഈ കൊടുവാള് വേണ്ട’ എന്ന് പറഞ്ഞു.

കൊടുവാള് കൂടിയുണ്ടെങ്കില്‍ നന്നാകുമായിരുന്നു എന്ന് പറഞ്ഞപ്പോഴുള്ള മറുപടി ‘ നിങ്ങള്‍ നല്ല ഉദ്ദേശത്തിലായിരിക്കും ഫോട്ടോയെടുക്കുന്നത്, പക്ഷേ എന്റെയീ രൂപത്തില്‍ കയ്യില്‍ കൊടുവാള് പിടിച്ചു നില്‍ക്കുന്ന പടം ഇപ്പോഴത്തെ കാലത്ത് ആരെല്ലാം, ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കുമെന്ന് പറയാന്‍ പറ്റില്ല’ എന്നായിരുന്നു. ആ മറുപടിയെനിക്കൊരു ഷോക്ക് ആയിരുന്നു. എന്നിട്ടദ്ദേഹം സഞ്ചിയില്‍ നിന്ന് ഒരു ചെറിയ കത്തിയെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

പേര് ബാഷാ ഭായ്… ചെന്നൈയിലെ അരക്കോണം സ്വദേശിയാണ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി മലബാറിലെ വിവിധ ജില്ലകളില്‍ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ഉപകരണവുമായി സഞ്ചരിക്കുന്നു. ചെന്നെത്തുന്നയിടങ്ങളിലെ പള്ളികളിലാണ് താമസം. നാട്ടില്‍ കുടുംബവും കുട്ടികളുമൊക്കെയുണ്ട്. വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള നാടോടിയായ ഒരു തൊഴിലാളിയുടെ ബോധ്യം…

എരഞ്ഞിപ്പാലത്തെ ഒരു ജ്യൂസ് കടയുടെ സമീപത്ത് വെച്ചാണ് ഈ മനുഷ്യനെ കണ്ടത്. കടയില്‍ കരിക്ക് വെട്ടുന്ന കൂറ്റന്‍ കൊടുവാളിന്റെ മൂര്‍ച്ച കൂട്ടുകയായിരുന്നു അദ്ദേഹം. ഒരു ഫോട്ടോയെടുത്തോട്ടേ എന്ന് ചോദിച്ചപ്പോള്‍ ‘എടുത്തോളൂ, പക്ഷേ ഈ കൊടുവാള് വേണ്ട’ എന്ന് പറഞ്ഞു.

കൊടുവാള് കൂടിയുണ്ടെങ്കില്‍ നന്നാകുമായിരുന്നു എന്ന് പറഞ്ഞപ്പോഴുള്ള മറുപടി ‘ നിങ്ങള്‍ നല്ല ഉദ്ദേശത്തിലായിരിക്കും ഫോട്ടോയെടുക്കുന്നത്, പക്ഷേ എന്റെയീ രൂപത്തില്‍ കയ്യില്‍ കൊടുവാള് പിടിച്ചു നില്‍ക്കുന്ന പടം ഇപ്പോഴത്തെ കാലത്ത് ആരെല്ലാം, ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കുമെന്ന് പറയാന്‍ പറ്റില്ല’ എന്നായിരുന്നു. ആ മറുപടിയെനിക്കൊരു ഷോക്ക് ആയിരുന്നു… എന്നിട്ടദ്ദേഹം സഞ്ചിയില്‍ നിന്ന് ഒരു ചെറിയ കത്തിയെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു…

പേര് ബാഷാ ഭായ്… ചെന്നൈയിലെ അരക്കോണം സ്വദേശിയാണ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി മലബാറിലെ വിവിധ ജില്ലകളില്‍ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ഉപകരണവുമായി സഞ്ചരിക്കുന്നു. ചെന്നെത്തുന്നയിടങ്ങളിലെ പള്ളികളിലാണ് താമസം. നാട്ടില്‍ കുടുംബവും കുട്ടികളുമൊക്കെയുണ്ട്. വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള നാടോടിയായ ഒരു തൊഴിലാളിയുടെ ബോധ്യം…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week