സെക്‌സ് ടോയ് വില്പനക്ക് ഇനി മുതല്‍ ഇന്ത്യയിലും അനുമതി

പനാജി:ഇനി സെക്‌സ് ടോയ് ആവശ്യക്കാർക്ക് അവ തേടി വിദേശത്തോ ഓണ്‍ലൈന്‍ ഷോപ്പുകളിലോ അലയേണ്ട ആവശ്യമില്ല. എല്ലാം നാട്ടില്‍ തന്നെ ലഭിക്കും. നിയമപരമായി അനുമതി ലഭിച്ച ആദ്യ സെക്‌സ് ടോയ് ഷോപ്പ് ഗോവയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗോവയിലെ ‘കാമാ ഗിസ്മോസ്’ എന്ന കടയിലാണ് സെക്‌സ് ടോയ്സ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലാണ് കട പ്രവര്‍ത്തനമാരംഭിച്ചത്. കാമകാര്‍ട്ട്, ഗിസ്മോവാല എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ കട. ഇവിടെ വയാഗ്ര പോലുള്ള സ്‌പ്രേ, സെക്‌സ് ടോയ്സ്, പുതുമയുള്ള കോണ്ടം എന്നിവ ഉത്പ്പന്നങ്ങളില്‍ ചിലതാണ്വാങ്ങും മുന്‍പ് ഇവ തൊട്ടു പരിശോധിക്കാവുന്നതാണ്.

വളരെ ഒതുങ്ങിയ ഇന്റീരിയര്‍ ആണ് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു മെഡിക്കല്‍ ഷോപ് എന്ന് തോന്നുമാറാണ് നിര്‍മ്മാണം. അശ്ളീലമായ ഒന്നും പ്രദര്‍ശനത്തിലില്ല. ലഭിച്ചിട്ടുള്ള നിയമപരമായ രേഖകള്‍ ഇവിടെയുണ്ട് എന്നും നടത്തിപ്പുകാര്‍ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News