ട്രെയിന്‍ പിറകോട്ടോടിയത് 35 കിലോമീറ്റര്‍! ഒഴിവായത് വന്‍ ദുരന്തം; വീഡിയോ കാണാം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രെയിന്‍ പിറകോട്ടോടിയത് 35 കിലോമീറ്റര്‍. പൂര്‍ണഗിരി ജന്‍ശതാബ്ദി എക്‌സ്പ്രസാണ് പിറകോട്ടോടിയത്. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട ട്രെയിനാണ് പുറകോട്ടോടിയത്.

സംഭവത്തില്‍ പിറകോട്ടോടിയ ട്രെയിന്‍ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്‌റ്റേഷനിലെത്തിയതോടെയാണ് നിര്‍ത്താന്‍ കഴിഞ്ഞത്. സാങ്കേതിക പ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ലോക്കോ പൈലറ്റ് വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ഇതോടെ ട്രെയിന്‍ പിറകോട്ട് സഞ്ചരിക്കാന്‍ തുടങ്ങി.ട്രെയിന്‍ ഖട്ടിമയില്‍ നിര്‍ത്താന്‍ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളില്‍ നിശ്ചിത സ്ഥലങ്ങളിലേക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News