മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സീരിയല്‍ നടന്‍ പിടിയില്‍

വടക്കാഞ്ചേരി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. മുള്ളൂര്‍ക്കര ആറ്റൂര്‍ പാറപ്പുറം പൈവളപ്പില്‍ മുഹമ്മദ് ഫാസിലാണു (25) പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും ഇയാള്‍ ലക്ഷങ്ങളാണ് തട്ടിയത്.

ടിവി സീരിയലുകളിലെയും ആല്‍ബങ്ങളിലെയും അഭിനേതാവുമാണു പ്രതി. ചാവക്കാട് തിരുവത്രയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്നു മനസ്സിലാക്കി ഇന്‍സ്പെക്ടര്‍ കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് പിടികൂടുകയായിരുന്നു.

ചെറുതുരുത്തി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ എടിഎം കവര്‍ച്ച കേസുകളിലും വഞ്ചന കേസുകളിലും പ്രതിയാണു മുഹമ്മദ് ഫാസിലെന്നു പോലീസ് പറഞ്ഞു. മംഗലാപുരത്ത് ഹൈവേയില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലും വിവിധ സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുത്തു പണയം വച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങളിലും ഇയാള്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News