ബൈക്ക് മോഷണം പോയി; ഉടമ അറിയുന്നതിന് മുമ്പ് കണ്ടെത്തി പോലീസ്!

കൊച്ചി: ബൈക്ക് മോഷണം പോയത് ഉടമ അറിയുന്നതിന് മുന്നേ പോലീസ് അറിഞ്ഞു. പച്ചാളം സ്വദേശി ജെസ് ഡി ഫ്രാന്‍സിസിന്റെ ബൈക്കാണ് മോഷണം പോയി മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തിയത്.

വീടിന് മുന്നില്‍ വെച്ചിരുന്ന ബൈക്ക് രാത്രിയാണ് മോഷണം പോയത്. എറണാകുളം നോര്‍ത്ത് പോലീസിന്റെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിലാണ് മോഷ്ടാക്കള്‍ ബൈക്കുമായി ചെന്നുപെട്ടത്. പിടിയിലാകാതിരിക്കാന്‍ സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

പോലീസ് ബൈക്ക് സ്റ്റേഷനിലെത്തിച്ചു. രാവിലെ ഏഴിന് പുറത്തിറങ്ങാന്‍ നേരത്താണ് ബൈക്ക് മോഷണം പോയ വിവവരം ജെസ് അറിയുന്നത്. ഉടന്‍തന്നെ വിവരം പോലീസ് കണ്‍ട്രോള്‍ റൂമിലും നോര്‍ത്ത് സ്റ്റേഷനിലും അറിയിച്ചു. നമ്പറും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ നോര്‍ത്ത് പോലീസ്, പതിനഞ്ച് മിനിട്ടിനുള്ളില്‍ ജെസിനെ തിരികെ വിളിച്ചു.

ബൈക്ക്സ്റ്റേഷനിലുണ്ടെന്നും രേഖകളുമായി വന്നാല്‍ കൊണ്ടുപോകാമെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ജെസ് ബൈക്ക് കൊണ്ടുപോയി. പോലീസിന്റെ രാത്രി പരിശോധനയാണ് തന്റെ ബൈക്ക് തിരികെ കിട്ടാന്‍ സഹായിച്ചതെന്ന് ജെസ് പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News