31.7 C
Kottayam
Sunday, May 12, 2024

കേരളത്തില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരുന്നു, മറ്റുമതസ്തര്‍ ഹിന്ദുക്കളെ ആക്രമിക്കുന്നു, കരുത്താര്‍ജിക്കണം; പ്രകോപന പ്രസംഗവുമായി ടി.പി സെന്‍കുമാര്‍

Must read

തൃശൂര്‍: മതാടിസ്ഥാനത്തില്‍ പ്രകോപനപരമായ പ്രസംഗവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണെന്നും ഹിന്ദു സമൂഹം പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരായി മാറിയെന്നുമായിരിന്നു സെന്‍കുമാറിന്റെ പരാമര്‍ശം. ഇങ്ങനെ പോയാല്‍ ബാലഗോകുലമടക്കമുള്ള പരിപാടികള്‍ക്ക് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരേണ്ടിവരുമെന്നും സെന്‍കുമാര്‍ പറഞ്ഞു. തൃശൂരില്‍ ബാലഗോകുലം 44 ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രകോപനപരമായ പ്രസംഗം.
ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് ഹിന്ദുക്കള്‍ വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഹിന്ദുക്കളുടെ ഓര്‍മ്മയിലേക്കാണ് ഇക്കാര്യം പറയുന്നത്. ഇങ്ങനെ പോകുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍. ഹിന്ദുക്കള്‍ കുറയുകയാണെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ തനിക്കെതിരെ കേസെടുത്തു. ഇപ്പറഞ്ഞതിലും കേസെടുക്കുമോയെന്ന് അറിയില്ല. ഹൈന്ദവ സമൂഹത്തെ ഇപ്പോള്‍ മറ്റ് മതസ്ഥര്‍ ആക്രമിക്കുകയാണ്. ഭീരുത്വം വെടിഞ്ഞ് ഹിന്ദുക്കള്‍ കരുത്താര്‍ജിക്കണം. മറ്റ് മതസ്ഥരോട് ഭയമില്ലാതെ സംസാരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week