‘ജീവിച്ചിരുന്നപ്പോള്‍ ഫോട്ടോയില്‍ നിന്ന് പോലും വെട്ടിമാറ്റി, മരിച്ചപ്പോള്‍ കള്ളക്കണ്ണീര്‍’; ശീതള്‍ ശ്യാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ വലിയ വിവാദങ്ങളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ഇതിനിടെ ഇവരുടെ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ തന്നെ ഉള്ള വിഭാഗീയത മറനീക്കി പുറത്ത് വരുകയാണ്. പരസ്പരം പോരടിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ശീതള്‍ ശ്യാം എന്ന ആക്ടിവിസ്റ്റിനെതിരെ ആണ് ആരോപണങ്ങള്‍ ഉയരുന്നത്.

ജീവിച്ചിരുന്നപ്പോള്‍ അനന്യ കുമാരിക്കെതിരെ ഇവര്‍ പലതരത്തിലും വേദനിപ്പിക്കുന്ന നിലപാടുകള്‍ എടുത്തതായാണ് ഇപ്പോള്‍ പല കമന്റുകളും പോസ്റ്റുകളും പ്രചരിക്കുന്നത്. മരിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് അനന്യയെ വെട്ടിമാറ്റിയാണ് ശീതള്‍ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ അനന്യ മരിച്ചു കഴിഞ്ഞപ്പോള്‍ ശവസസംസ്‌കാര ചടങ്ങുകളില്‍ ശീതള്‍ മുന്നില്‍ തന്നെയുണ്ടാവുകയും നിരവധി പോസ്റ്റുകള്‍ ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലം വെറും പ്രഹസനം മാത്രമാണ് എന്നാണ് ഇവരുടെ കമ്മ്യൂണിറ്റിയില്‍ തന്നെയുള്ളവര്‍ ആരോപിക്കുന്നത്.

സീമ വിനീതിന്റെ പോസ്റ്റ് ഇങ്ങനെ,

‘ശീതള്‍ ശ്യം നിന്റെ മുഖത്തു നീട്ടി ഒരു തുപ്പ് തുഫ്ഫ്ഫ്ഫ്
അനുഭവിക്കും നീ അല്ലാതെ എവിടെ പോവാന്‍’

‘യഥാര്‍ത്ഥ ഫോട്ടോയും പ്രമുഖ ആക്റ്റിവിസ്റ്റ് പോസ്റ്റ് ചെയ്ത ഫോട്ടോയും കഷ്ടം
ഇങ്ങനെ മുറിച്ചു കളയാന്‍ ആയിരുന്നെങ്കില്‍ എന്തിനാ പോയി ഫോട്ടോക്ക് നിന്നത്’

ദിയ സേനക്കെതിരെയും സീമ പോസ്റ്റ് ഇട്ടിട്ടുണ്ട്,

‘ ഇതില്‍ ഇപ്പോള്‍ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് ഒരു പിടിയും ഇല്ല……
ശെരിക്കും പലരും പലരുടെയും കളിപാവകള്‍ ആണ്
ഇന്നും സോഷ്യല്‍ മീഡിയ പല കാര്യങ്ങളും മനസ്സിലാക്കാതെ ആണ് പല കര്യങ്ങളും വളച്ചൊടിക്കുന്നത്…..
പലരും ഇപ്പളും രണ്ടുകാലില്‍ തന്നെയാണ് നിപ്പ്
ഈ വോയിസ് റെക്കോര്‍ഡ് കേട്ടപ്പോള്‍ പലരുടെയും അജണ്ട മനസ്സിലാവുന്നില്ല
സ്വയം മണ്ടരാണോ അതോ മണ്ടന്‍ എന്ന് അഭിനയിക്കുന്നതാണ്…….
ഈ വോയിസ് പുറത്തു വിടുന്നതിലൂടെ ഇനിയും ശത്രുക്കള്‍ കൂടിയേക്കാം…….
ദയവു ചെയ്തു നിങ്ങള്‍ കമ്മ്യൂണിറ്റിക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കരുത്’

‘ഞാന്‍ ആത്മഹത്യ ചെയ്യില്ല ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കും ഞാനും നാളെ പക്ഷേ പറയാനുള്ളത് മുഴുവന്‍ പറഞ്ഞവസാനിപ്പിക്കും
ആരെയും ഭയം ഇല്ല ആരുടേയും തണലില്‍ അല്ല ഞാന്‍ ജീവിക്കുന്നത്
ഒറ്റക്കാണ് എന്ന പൂര്‍ണ്ണ ബോധ്യമുണ്ട്
ഒറ്റക്ക് നിന്നല്ലേ ഇതുവരെ എത്തിയത് ഇനിയും ഒരു കൂട്ടത്തിന്റെയും കൂട്ട് വേണ്ട
സീമ……’

അക്കുമ്മ അക്കു എന്ന ഐഡിയില്‍ നിന്നുള്ള പോസ്റ്റ് ഇങ്ങനെ,

‘ ശീതള്‍ ശ്യം എന്ന വ്യക്തി അനന്യ അറിയാത്ത പറയാത്ത കാര്യം എന്തിനാണ് അനന്യ പറഞ്ഞു എന്നപേരില്‍ ഒരു പബ്ലിക് ഇടത്തില്‍ സംസാരിച്ചത് അനന്യ മനസവാചാ അറിയാത്ത ഒരു കാര്യത്തില്‍ ശീതള്‍ ശ്യാമിന് അഭിപ്രായം പറയാന്‍ അധികാരം തന്നത് ആരാണ്.
ശീതളിന്റെ പ്രവര്‍ത്തി അനന്യയെ അങ്ങേയറ്റം മാനസികമായി തളര്‍ത്തി എന്ന് അനന്യ തന്നെ പറയുന്നത് കേള്‍ക്കാന്‍ സാധിക്കുന്നതാണ്. നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാകുന്നില്ല.
രണ്ടു recordsum കേള്‍ക്കുക….

‘ഈ ചര്‍ച്ച ആണ് അനന്യയുടെ മരണത്തിലേക്കുള്ള വഴി വെട്ടിയത് എന്നതില്‍ സംശയം ഒട്ടും തന്നെ ഇല്ല…
അനന്യോട് കാണിച്ച അനീതിയില്‍ ശീതള്‍ ശ്യാമിന്റെ അനുമാനം കേട്ടിട്ട് ഒക്കാനം വരുന്നത് എനിക് മാത്രം ആണോ…
ഇതിന് ശേഷം ആണ് അനന്യ സ്വയം ഗ്രൂപ്പ് തുടങ്ങുന്നതും വീണ്ടും പ്രശ്‌നം മാധ്യമ ശ്രദ്ധ നേടുന്നുതും, ദുരൂഹമായി മരണപ്പെടുന്നതും.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News