സീരിയല്‍ നടിയെ പ്രമുഖ മേക്കപ്പ് മാന്‍ പീഡിപ്പിച്ചത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത്; നഗ്നചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണി

തൃശൂര്‍: സീരിയല്‍ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി. ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരങ്ങള്‍ ശരിയാക്കി നല്‍കാമെന്നും വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചാണ് സീരിയല്‍ നടിയെ കൊടകര കുഴുപ്പുള്ളി സിജിന്‍(36) പീഡിപ്പിച്ചത്. തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ ആണ് സിജിന്റെ ജാമ്യാപേക്ഷ തള്ളിയത്.

ഇക്കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നത്. സീരിയലുകളില്‍ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്നയാളാണ് പ്രതി. നടിയും സിജിനുമായി വഴക്കുണ്ടാവുകയും സിജിന്‍ കത്രിക കൊണ്ട് നടിയെ കുത്തുകയും മര്‍ദിക്കുകയും ചെയ്തതായും വീട്ടുകാരെ കൊലപ്പെടുത്തുമെന്നും തന്റെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

സീരിയല്‍ നടിയെ മേക്കപ്പ്മാന്‍ പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ധാരാളം സ്ത്രീകള്‍ പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള ലൈംഗിക പീഡനപരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.

ജൂണ്‍ ഒമ്പതിന് അറസ്റ്റിലായ പ്രതി ഇപ്പോഴും ജയിലിലാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പ്രതിയുടെ ചൂഷണം മൂലം ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ അന്വേഷണവും നടക്കുകയാണെന്നും ജാമ്യം നല്‍കരുതെന്നും ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News