KeralaNews

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരി സുരക്ഷ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിലെ സുരക്ഷ ജീവനക്കാരിയെ രോഗിയുടെ കൂട്ടിരിപ്പുകാരി മര്‍ദിച്ചതായി പരാതി. കളര്‍കോട് സ്വദേശി ബിന്ദുവിനാണ് മര്‍ദനമേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ടോടെ എം.ഡി.ഐ.സി.യുവിന് മുന്നിലായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മ സ്വദേശി ജയചന്ദ്രന്റെ ഭാര്യ ഷൈലജയാണ് മര്‍ദിച്ചതെന്ന് ബിന്ദു അമ്പലപ്പുഴ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വരാന്തയില്‍ സൂക്ഷിച്ചിരുന്ന ലഗേജ് എടുത്തുമാറ്റണമെന്ന് ബിന്ദു ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു. ഷൈലജയുടെ ബന്ധു ഒരാഴ്ചയായി എം.ഡി.ഐ.സി.യുവില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker