അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാസര്‍കോഡ്: വഴിയരികില്‍ മറിഞ്ഞു കിടന്ന പാല്‍ വണ്ടിയില്‍ നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.

ഒരു സ്വകാര്യ പാല്‍ കമ്പനിയുടെ വണ്ടി മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ വിദ്യാനഗറില്‍ വെച്ച് മറിയുകയായിരുന്നു. പ്രതി അബ്ദുല്ല ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചത് മോഷ്ടിച്ച വാനില്‍ ആയിരുന്നു.

ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒരുസംഘം യുവാക്കളാണ് മോഷണശ്രമം കയ്യോടെ പിടികൂടിയത്. കൂട്ടുപ്രതികളെ കണ്ടെത്താന്‍ പിടിയിലായ അബ്ദുല്ലയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News