വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; അച്ഛനും മകനും പിടിയില്‍

തിരുവനന്തപുരം: വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും ഇയാളുടെ മകനുമാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. കുടയാല്‍ ആറ്റിന്‍പള്ളം റോസ് ഭവനില്‍ ബാലരാജ് (71), മകന്‍ ജഗല്‍ നിവാസില്‍ ബി.ആര്‍. രാജ് (40) എന്നിവരാണ് പിടിയിലായത്.

പതിനഞ്ച് വയസ്സില്‍ താഴെയുള്ള സഹോദരിമാരെയാണ് ബന്ധുക്കളായ എഴുപത്തിയഞ്ചുകാരനും നാല്‍പത്തിയഞ്ചുകാരന്‍ മകനും പീഡിപ്പിച്ചത്. പ്രതികളുടെ വീട്ടില്‍ ഒരു ചടങ്ങിന് കുട്ടികള്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ ചോദ്യം ചെയ്യളില്‍ കുട്ടികളെ പ്രതികള്‍ മുന്‍പും പീഡിപ്പിച്ചിരുന്നതായി വ്യക്തമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News