അടുത്ത മഹാമാരി വരുന്നു! മുന്നറിയിപ്പുമായി ശാസ്ത്ര ലോകം

ലോകം കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മുക്തി നേടുന്നതിന് മുന്നേ മറ്റൊരു മുന്നറിയിപ്പുമായി ശാസ്ത്രലോകം. അടുത്ത മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ശാസ്ത്രലോകം നല്‍കിയിരിക്കുന്നത്. മാരകമായ നിപ വൈറസിനെതിരെയാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത് അടുത്ത പാന്‍ഡെമിക്കിന് കാരണമാകുമെന്ന് അവര്‍ പറയുന്നു. 45% മുതല്‍ 75% വരെ മരണനിരക്ക് ഉള്ള നിപ വൈറസ് വലിയതോതില്‍ അപകടകാരിയായ ഒരു പകര്‍ച്ചവ്യാധിയാണ്. ഇന്നുവരെ ലോകമെമ്പാടുമുള്ള 2 ദശലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട കൊവിഡ് 19 മഹാമാരിയെ ലോകം ഇപ്പോഴും നേരിടുന്നതിനിടയിലാണ് ശാസ്ത്രജ്ഞരുടെ ഈ മുന്നറിയിപ്പും.

കെന്റക്കി സര്‍വകലാശാലയുടെ മോളിക്യുലര്‍ ആന്റ് സെല്ലുലാര്‍ ബയോകെമിസ്ട്രി ചെയര്‍മാനായ ഡോ. റെബേക്ക ഡച്ച് പറയുന്നതനുസരിച്ച്, നിപയെ 1999 ല്‍ മലേഷ്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞതു മുതല്‍ ഉയര്‍ന്ന മരണനിരക്കാണ് മറ്റു മഹാമാരികളെ അപേക്ഷിച്ച് വളരെ ഭയപ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News