നടന്‍ ഇന്ദ്രകുമാര്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ചെന്നൈ: തമിഴ്‌നടന്‍ ഇന്ദ്രകുമാറിനെ (25) സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെ വെള്ളിയാഴ്ചയാണ് സുഹൃത്തിന്റെ പേരാംബലൂറിലെ വീട്ടില്‍ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞുമുണ്ട്. ശ്രീലങ്കന്‍ സ്വദേശിയായ ഇന്ദ്രകുമാര്‍ ചെന്നൈയിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു താമസം. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News