താന്‍ ചതിക്കപ്പെട്ടു, ആ ദൃശ്യങ്ങള്‍ തന്റെ അറിവോടെയല്ല സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്; അശ്ലീല വീഡിയോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര

മുംബൈ: ഓണ്‍ലൈന്‍ സൈറ്റുകളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി താരം നല്‍കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം വീഡിയോ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ താന്‍ ചതിക്കപ്പെട്ടതാണെന്നും തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതെന്നും ഷെര്‍ലിന്‍ പറഞ്ഞു.

രാജ്യാന്തരതലത്തിലുള്ള വെബ്‌സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങള്‍ ചോരുകയും തുടര്‍ന്ന് മറ്റ് വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഷെര്‍ലിന്‍ പറഞ്ഞു. റിട്ടയേഡ് കസ്റ്റംസ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പോലീസ് ഷെര്‍ലിനെതിരെ കേസെടുത്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News