തിരുവനന്തപുരം: കേരളം കൊവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ദിനംപ്രതി കൊവിഡ് കണക്കുകള്‍ സംസ്ഥാനത്ത് കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചുനിര്‍ത്താനായി. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. കൊവിഡിനെ സ്വയം പ്രതിരോധിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗണ്‍ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം എല്ലാ മേഖലകളും തുറന്നു നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News