HealthKeralaNews

സ്കൂളുകൾ തുറക്കുന്നു , 21 മുതൽ ഭാഗിക അധ്യയനം

ഡൽഹി:ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളുകളിൽ എത്തി അധ്യാപകരിൽ നിന്ന് പഠനബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. രക്ഷിതാക്കളുടെ സമ്മതപത്രം സ്കൂളിൽ എത്തുന്നതിനായി കൈയിൽ കരുതണം.

അൺലോക്ക് നാലിന്‍റെ ഭാഗമായി ഈ മാസം 21 മുതലാണ് ഇളവ്.രാ​ജ്യ​ത്ത് സ്കൂ​ളു​ക​ൾ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കു​ന്നു എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​ൻ​പ​ത്, പ​ന്ത്ര​ണ്ടാം ക്ലാ​സു​ക​ളി​ൽ അ​ധ്യ​യ​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശം തേ​ടും.ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച് മാ​ർ‌​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് മാസ്ക്ക്, ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ൽ, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം പാ​ലി​ക്ക​ണം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ആ​റ​ടി ദൂ​രം നി​ല​നി​ർ​ത്തു​ക, ശ്വ​സ​ന മ​ര്യാ​ദ​ക​ൾ പാ​ലി​ക്കു​ക, ആ​രോ​ഗ്യ സേ​തു ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ക, പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​ത് നി​രോ​ധി​ക്കു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, ഓ​ൺ‌​ലൈ​ൻ, വി​ദൂ​ര പ​ഠ​നം തു​ട​ർ​ന്നും ന​ട​ക്കു​മെ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്നു.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വരുന്നവരെയും പരിശോധനക്ക് വിധേയമാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർദേശം നൽകി. അതെസമയം ദില്ലിയില്‍ പരീക്ഷണ അടിസ്ഥാനത്തിൽ ബാറുകളിലും റെസ്റ്റോറന്റുകളിലും ഇന്ന് മുതൽ മദ്യം വിളമ്പാം.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പത്തിമൂന്ന് ലക്ഷം കടന്നു. പ്രതിദിന വർധന ഇന്ന് തൊണ്ണൂറായിരത്തിനു അടുത്തെത്തിയേക്കും. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker