32.8 C
Kottayam
Friday, May 3, 2024

ഒന്നുമുതല്‍ അഞ്ചുവരെ ഇനി എല്‍.പി വിഭാഗം, ആറുമുതല്‍ എട്ടുവരെ യു.പി; ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി

Must read

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്‌കൂളുകളിലും ഘടനാമാറ്റം ആവശ്യമാണെന്ന് ഹൈക്കോടതി. എല്‍.പി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെയും യു.പി ആറ് മുതല്‍ എട്ട് വരെയുമാണ് പുനഃക്രമീകരിക്കേണ്ടത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് നാല്‍പതോളം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് നിലവില്‍ എല്‍.പി ഒന്ന് മുതല്‍ നാല് വരെയും യു.പി അഞ്ച് മുതല്‍ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്‌കൂള്‍ അപ്ഗ്രഡേഷന്‍ നടത്തണം. എല്‍.പി വിഭാഗം ഒന്നു മുതല്‍ അഞ്ച് വരെയും യുപി ക്ലാസുകള്‍ ആറ് മുതല്‍ എട്ട് വരെയും വേണമെന്ന വിദ്യാഭ്യാസ നിയമത്തിലെ ഷെഡ്യൂള്‍ പാലിക്കണമെന്നതിനാല്‍ എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും എട്ടാം ക്ലാസും കൂട്ടിച്ചേര്‍ക്കാന്‍ അനുമതി നിഷേധിക്കരുതെന്ന് ഫുള്‍ബെഞ്ച് വ്യക്തമാക്കി.
ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്‌കുളുകള്‍ ഒരു കിലോമീറ്ററിനും ആറ് മുതല്‍ എട്ട് വരെയുള്ളവ മൂന്ന് കിലോമീറ്ററിനകത്തും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അപ്ഗ്രഡേഷന് വരുന്ന ചെലവ് വഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week