32.8 C
Kottayam
Thursday, May 9, 2024

ജി. സുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥി! ഫ്‌ളക്‌സ് ബോര്‍ഡ് വൈറലാകുന്നു

Must read

വയനാട്: മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥി!. ഈ മാസം പതിമൂന്നിന് നടക്കുന്ന അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണു വയനാട് എം.പിയായ രാഹുല്‍ മുഖ്യാതിഥിയാകുക. ജോര്‍ജ് എം. തോമസ് എം.എല്‍.എയാണു ചടങ്ങിന്റെ അധ്യക്ഷന്‍. പി.ടി.എ. റഹിം എംഎല്‍എ മുഖ്യപ്രഭാഷകനാകും.

 

ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉള്‍പ്പെടുത്തി അച്ചടിച്ച ഫ്‌ളക്‌സ് ബോര്‍ഡ് മണ്ഡലത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. അതേസമയം രാഹുല്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാഹുല്‍ കേരളത്തില്‍ എത്തുന്നതു സംബന്ധിച്ച് ഇതേവരെ അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ജൂണ്‍ ആദ്യം രാഹുല്‍ വയനാട്ടില്‍ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week