27.9 C
Kottayam
Thursday, May 2, 2024

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി! വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ക്ഷുഭിതനായി മന്ത്രി വി.എസ് സുനില്‍ കുമാര്‍

Must read

തൃശൂര്‍: ഓടിക്കൊണ്ടിരിക്കുന്നതിനിടെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തൃശൂര്‍ കാഞ്ഞാണിയില്‍ രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസിന്റെ നാല് പിന്‍ചക്രങ്ങളാണ് ഊരിപ്പോയത്. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി.എസ്.സുനില്‍കുമാര്‍ കയ്യോടെ സ്‌കൂള്‍ മാനേജ്മെന്റിനെ താക്കീത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

ചക്രത്തിന്റെ ഓരോ ഭാഗങ്ങള്‍ റോഡില്‍ വീണിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ തലനാഴിയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. ബസിന്റെ ഫിറ്റ്‌നസും മറ്റ് കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week