24.1 C
Kottayam
Monday, November 25, 2024

40 കോടി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്; നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ ഉടന്‍ നിര്‍ത്തും

Must read

മുംബൈ: രാജ്യം മുഴുവനുമുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2022 മാര്‍ച്ച് 31ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു.തടസങ്ങള്‍ ഇല്ലാതെ ബാങ്കിടപാട് നടത്തുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുകയും ബാങ്കിംഗ് ഇടപാടുകള്‍ക്ക് തടസം നേരിടുകയും ചെയ്യുമെന്ന് ഉപയോക്താക്കള്‍ക്ക് എസ്ബിഐ മുന്നറിയിപ്പ് നല്‍കി. കൊവിഡ് മഹാമാരി കണക്കിലെടുത്ത് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി 2021 സെപ്റ്റംബര്‍ 30ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ കേന്ദ്രം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 31നകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാനാവില്ല.

ഇതോടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകാതെ വരും. മാത്രമല്ല, ഇന്‍കംടാക്സ് ആക്ടിലെ സെക്ഷന്‍ 271ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാനും സാധ്യതയുണ്ട്.
ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനും ഓഹരികള്‍ വാങ്ങാനും 50,000 രൂപയുടെ ഇടപാട് നടത്തുന്നതിനും പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ സാദ്ധ്യമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച്...

പാലക്കാട്ട് എൽ.ഡി.എഫിന് വോട്ട് കൂടി, ബി.ജെ.പിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രി

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ...

നടതുറന്ന് 9 നാൾ ; ശബരിമലയിൽ റെക്കോർഡ് വരുമാനം തീർത്ഥാടകരുടെ എണ്ണവും കുത്തനെ ഉയർന്നു

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.