കൊല്ലത്ത് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം: കുണ്ടറയില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. വെള്ളിമണ്‍ചെറുമൂട് ശ്രീശിവന്‍മുക്ക് കവിതാഭവനത്തില്‍ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവ് ദീപക്കിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

<p>ഇന്നലെ രാത്രി 9.30 ഓടെ വീട്ടില്‍ വച്ചായിരുന്നു അരുംകൊല. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും സാരമായി പരുക്കേറ്റു. കവിതയുടെ മക്കളായ ഒന്‍പത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരന്‍ കാശിനാഥും വീട്ടില്‍ ഉണ്ടായിരുന്നു.</p>

<p>ഇവരുടെ നിലവിളികേട്ട് അയല്‍ വാസികള്‍ എത്തുമ്പോള്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ കവിത രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തിയാണ് കവിതയെ ആശുപത്രിയില്‍ എത്തിച്ചത്. കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.</p>

<p>ഇരുവരും കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനിടെ പത്തുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ ഇയാള്‍ വീട്ടിലാണ് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിര്‍മ്മാണ ജോലികളും ചെയ്തുവരികയായിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News