KeralaNews

കൊവിഡിനെ തുരത്താന്‍ ചാലക്കുടി മാര്‍ക്കറ്റില്‍ അണുനാശക തുരങ്കം സ്ഥാപിച്ചു

തൃശൂര്‍: കൊവിഡ് അണുനശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാലക്കുടി മാര്‍ക്കറ്റില്‍ അണുനാശക തുരങ്കം സ്ഥാപിച്ചു. മാര്‍ക്കറ്റില്‍ എത്തുന്നവരെ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭ മര്‍ച്ചന്റ് അസോസിയേഷന്‍, റോട്ടറി ക്ലബ് എന്നിവയുമായി സഹകരിച്ചാണ് നഗരസഭ സംവിധാനം ഒരുക്കിയത്.

<p>മാര്‍ക്കറ്റിന്റെ വടക്കു ഭാഗത്ത് മാര്‍ക്കറ്റ് റോഡില്‍ നിന്ന് പ്രവേശിക്കുന്ന സ്ഥലത്താണ് തുരങ്കം സ്ഥാപിച്ചിട്ടുള്ളത്. മാര്‍ക്കറ്റ് റോഡിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനായി വടം കെട്ടി പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.</p>

<p>ബി ഡി ദേവസ്സി എംഎല്‍എ തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സണ്‍ പണാട്ടുപറമ്പില്‍, സി ഐ കെ എസ് സന്ദീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker