നിരീഷണത്തിലിരുന്നയാള്‍ ചാരായവുമായി അറസ്റ്റില്‍; വെട്ടിലായി എക്‌സൈസ് അധികൃതര്‍

വെള്ളിയാമറ്റം: നിരീക്ഷണത്തിലായിരുന്നയാള്‍ ചാരായവുമായി അറസ്റ്റില്‍. ഇയാളെ മറ്റൊരു പ്രതിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയതോടെ എക്സൈസ് അധികൃതര്‍ വെട്ടിലായി. പൂമാല സ്വദേശി രാജേഷിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടുകൂടി വീട്ടില്‍നിന്ന് 600 മില്ലി ലിറ്റര്‍ ചാരായവുമായി അറസ്റ്റ് ചെയ്തത്.

<p>ഇയാള്‍ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ വീട്ടില്‍ ഇരുന്ന ആളാണ്. ഇയാള്‍ക്ക് ആവശ്യമുള്ള ഭക്ഷണം വെള്ളിയാമറ്റം പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിരുന്നത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്തത്.</p>

<p>എന്നാല്‍ നിരീക്ഷണത്തിലായിരുന്ന ആളെ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരേയും അറിയിക്കാതെ അറസ്റ്റ് ചെയ്തത് വിവാദമായി. തങ്ങളോട് ആലോചിക്കാതെയാണ് ഇയാളെ പിടികൂടി വീടിനുപുറത്ത് എത്തിച്ചതെന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.</p>

<p>ജനപ്രതിനിധികള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം എക്സൈസ് സംഘത്തിന് മനസിലായത്. പിന്നീട് ഉന്നതതലത്തില്‍ കൂടിയാലോചന നടത്തിയശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയിലേക്ക് കൊണ്ടുവന്നത് മറ്റൊരു പ്രതിയുടെ ഒപ്പമായിരുന്നു.</p>

<p>അതിനാല്‍ ഇയാളുടെ കൂടെ കൊണ്ടുവന്ന പ്രതിയേയും നിരീക്ഷണത്തില്‍ ആക്കേണ്ടി വന്നു. രാജഷ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് അറിയാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് എക്സൈസ് സംഘം നല്‍കുന്ന വിശദീകരണം. എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ പരിശോധന സംഘത്തോട് താന്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന ആള്‍ ആണെന്നും അറസ്റ്റ് ചെയ്യരുതെന്നും പറഞ്ഞു എന്നാണ് പറയുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News