ലോക്ക് ഡൗണില്‍ ബിരിയാണി ചെമ്പില്‍ ചാരായം വാറ്റ്; ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: ലോക്ക്ഡൗണില്‍ ചാരായം വാറ്റിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കം മൂന്നു യുവാക്കള്‍ പിടിയില്‍. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമല്‍ (30) എന്നിവരാണ് പിടിയിലായത്. കുഴിക്കാട്ടുശേരി കാരൂര്‍ ഭാഗത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നാണ് 700 ലിറ്റര്‍ വാഷും സ്റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും ഉള്‍പ്പെടെ ആളൂര്‍ പോലീസ് ഇവരെ പിടികൂടിയത്.

<p>ജോബിയും ലിജുവും ബിജെപി പ്രവര്‍ത്തകരാണ്. രണ്ടര മാസം മുമ്പ് ഇറ്റലിയില്‍ നിന്നു വീട് പണിയുടെ ആവശ്യത്തിനായി വന്നതാണ് ജോബി. ഇയാളുടെ കാരൂര്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. മറ്റ് രണ്ടുപേരും ഡ്രൈവര്‍മാരാണെന്ന് പോലീസ് സുചിപ്പിച്ചു.</p>

<p>ആയിരം ലിറ്റര്‍ കൊള്ളുന്ന വലിയ ബിരിയാണിച്ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കൊവിഡ് 19 ന്റെയും ലോക്ഡൗണിന്റെ കാലത്ത് രഹസ്യമായി ചാരായം വാറ്റു നടക്കുന്നതായി ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News