31.7 C
Kottayam
Thursday, April 25, 2024

യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷത്തെ യാത്രാവിലക്കുമായി സൗദി

Must read

റിയാദ്: കോവിഡ് -19 കേസുകളും പുതിയ വകഭേദങ്ങളും കണ്ടുകൊണ്ടിരിക്കുന്നതിനാൽ യാത്രാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം സൗദി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.നിരോധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പ്രഖ്യാപിച്ച നിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയ ദൗദ്യോഗിക വൃത്തങ്ങൾ ചൊവ്വാഴ്ച സൗദി പ്രസ് ഏജൻസിക്കു നൽകിയ പ്രസ്താവനയിൽ അറിയിച്ചു.

അധികാരികൾ നൽകിയ ഔദ്യോഗിക നിർദേശങ്ങൾ ലംഘിച്ച് യാത്ര നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർ യാത്രചെയ്യുന്നതായി റിപ്പോർട്ടുണ്ട്. അത്തരം രാജ്യങ്ങളിലേക്ക് യാത്രചെയ്തതായി തെളിഞ്ഞാൽ കനത്ത പിഴയും മറ്റ് നിയമപരമായ നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർക്ക് 3 വർഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പകർച്ചവ്യാധി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് പ്രസ്ഥാവയിലൂടെ മുന്നറിയിപ്പ് നൽകി.ജാഗ്രത പാലിക്കണമെന്നും വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും പൗരന്മാരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week