ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. അതികഠിനമായ വാക്കുകള്‍ അദ്ദേഹം ഇടയ്ക്ക് പ്രയോഗിക്കാറുണ്ട്. അദ്ദേഹം പങ്കുവയ്ക്കുന്ന വാക്കുകളുടെ അര്‍ത്ഥം നിഘണ്ടുവില്‍ പോലും തപ്പിയാല്‍ ചിലപ്പോള്‍ കിട്ടാറില്ല. എന്നാലിപ്പോള്‍ തന്നോട് പുതിയൊരു വാക്ക് ചോദിച്ച വിദ്യാര്‍ത്ഥിയ്ക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ശശി തരൂര്‍ ട്വീറ്റ് ചെയ്ത വീഡിയോയിക്ക് കീഴെ, ഒരു വിദ്യാര്‍ത്ഥി തനിക്ക് പഠിക്കാന്‍ വേണ്ടി പുതിയൊരു വാക്ക് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരിന്നു. അതിന് ശശി തരൂര്‍ നല്‍കിയ മറുപടി ഇങ്ങനെ, ‘ഞാന്‍ നിങ്ങള്‍ക്ക് വളരെ ലളിതവും വളരെ പഴയതുമായ ഒരു വാക്ക് തരാം ‘റീഡ്(വായന)’
അതോടൊപ്പം ‘വായന’ എന്ന വാക്കിന് അദ്ദേഹം വിശദീകരണവും നല്‍കി. ‘ഞാന്‍ വളരെയധികം വായിച്ചിട്ടുണ്ട്. ആഴത്തിലുള്ള വായനാശീലമുണ്ടെങ്കില്‍ മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഒരേ പദം കാണ്ടാല്‍ അതിന്റെ അര്‍ഥവും ഉപയോഗവും നിങ്ങള്‍ക്ക് വളരെ വേഗം മനസ്സിലാകും. എല്ലാവര്‍ക്കുമുള്ള എന്റെ ഒരേയൊരു ഉപദേശം വായിക്കുക, വായിക്കുക, വായിക്കുക എന്നതാണ്. നിങ്ങള്‍ കൂടുതല്‍ വായിക്കുന്തോറും നിങ്ങളുടെ പദസമ്പത്തും മികച്ചതായിരിക്കും’-അദ്ദേഹം പറഞ്ഞു.
My reply to a student who asked me to give him a new word in view of my reputation as a fount of exotic vocabulary: pic.twitter.com/I6mr9DOX6m
— Shashi Tharoor (@ShashiTharoor) November 11, 2019