തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതം; പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം: തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. കേസിനു പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവാണെന്നും സരിത പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോടാണ് സരിത ഇക്കാര്യം പറഞ്ഞത്.

ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണ് ഇതെന്നും. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ തിരിച്ചറിഞ്ഞു. ഇത് പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും സരിത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News