തിരുവനന്തപുരം: വാഹനപരിശോധന നടത്തുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ തിരുവനന്തപുരത്ത് വീണ്ടും ആക്രമണം. നഗരത്തിലെ പൂന്തുറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ വനിതാ പോലീസുകാരോട് ഇതുവഴി വന്ന സൈനികന്‍ കെല്‍വിന്‍ വില്‍സ് മോശമായി പെരുമാറുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂന്തുറ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി. ഇവരുമായി തര്‍ക്കത്തിനിടെ പോലീസുകാരെ ആക്രമിച്ച സൈനികന്‍ ഒരു എസ്.ഐയുടെ കൈയൊടിക്കുകയായിരുന്നു.
രണ്ട് എസ്.ഐമാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് സൈനികന്‍ കെല്‍വിന്‍ വില്‍സിനെ പോലീസ് അറസ്റ്റു ചെയ്തു. പോലീസെത്തി അറസ്റ്റിനു ശ്രമിക്കവെയാണ് എസ്.ഐമാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News