ചങ്ങനാശേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കുട്ടനാട് ചേന്നങ്കരി രണ്ടുപറ വീട്ടില്‍ സച്ചു മോന്‍(25)ആണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ 16കാരി പെണ്‍കുട്ടിയുമായി സച്ചുമോന്‍ ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും നാളുകളായി ബന്ധം പുലര്‍ത്തുകയുമായിരുന്നു.
പെണ്‍കുട്ടി കഴിഞ്ഞ ദിവസം വാകത്താനത്തുള്ള ബന്ധുവീട്ടില്‍ എത്തി. ഈ സമയം പ്രതി രാത്രിയില്‍ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തി. തുടര്‍ന്നു പെണ്‍കുട്ടിയെ വിളിച്ചു പുറത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബന്ധുക്കള്‍ സംഭവമറിഞ്ഞതോടെ പ്രതിയെ പിടികൂടി വാകത്താനം പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. വാകത്താനം സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത പ്രതിയെ പോക്‌സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News